കരിപ്പൂരില്‍ നിന്നു ഗള്‍ഫിലേക്ക് പുതിയ വിമാന സര്‍വീസ്
മലപ്പുറം: കരിപ്പൂരില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് എയര്‍ ഇന്ത്യ ഒമ്പതു പുതിയ വിമാന സര്‍വീസുകള്‍ കൂടി ആരംഭിക്കു. നവംബര്‍ ഒന്നു മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച എയര്‍ ഇന്ത ്യയുടെ തീരുമാനത്തിന് വ്യോമയാന വകുപ്പ് അനുമതി നല്‍കി.
ദുബായ്, അബുദാബി, മസ്കറ്റ് എന്നീ റൂട്ടുകളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പുതിയതായി ആരംഭിക്കുക.
ഇപ്പോള്‍ ആഴ്ചയില്‍ 19 സര്‍വീസുകളാണ് ഈ റൂട്ടുകളില്‍. ഇതില്‍ 12 എണ്ണം എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സംയുക്തമായാണ് നടത്തുന്നത്. ഏഴെണ്ണം എയര്‍ ഇന്ത്യയുടേതു മാത്രവും.
പുതിയ സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ ഇതില്‍ ഒരു സര്‍വീസ് നിര്‍ത്തലാക്കാന്‍ എയര്‍ ഇന്ത്യ തീരു മാനിച്ചു.
രാത്രിയിലും സര്‍വീസുകള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ വിമാനത്താവള വികസനത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് എയര്‍ ഇന്ത്യ.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇപ്പോള്‍ രാത്രി സര്‍വീസ് സാധ്യമല്ലാത്ത അവസ്ഥയാണ്. ഇവിടെ നൈറ്റ് ലാന്‍ഡിംഗ് സംവിധാനം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും വ്യോമയാന വകുപ്പിന്റെ അനുമതി കിട്ടാത്തതിനാല്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
ഇത്തരം അസൗകര്യങ്ങള്‍ പരിഹരിച്ചു കിട്ടണമെന്നാണ് എയര്‍ ഇന്ത്യയുടെ ആവശ്യം.
കരിപ്പൂരില്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സംയുക്ത സര്‍വീസ് നടത്തുന്നത് സംബന്ധിച്ച കരാര്‍ ഒകടോബര്‍ 31 ന് അവസാനിക്കും. നവംബര്‍ ഒന്നു മുതല്‍ എയര്‍ ഇന്ത്യ ഒറ്റയ്ക്കായിരിക്കും സര്‍വീസ് നടത്തു ക.
ആവശ്യത്തിന ് വിമാനം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് 1993 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി എയര്‍ ഇന്ത്യ സംയുക്ത സര്‍വീസ് കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കരിപ്പൂരിലെ സര്‍വീസ് ലാഭകരമാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം.












Click it and Unblock the Notifications