ഗള്‍ഫ് യാത്രക്കാര്‍ ധര്‍ണ്ണ നടത്തും
കോട്ടയം : കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാര്‍ ആഗസ്ത് 14 തിങ്കളാഴ്ച എയര്‍ ഇന്ത്യയുടെ തിരുവനന്തപുരത്തുള്ള ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും.
ഗള്‍ഫ് യാത്രക്കാരോട് എയര്‍ ഇന്ത്യ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഗള്‍ഫ് മലയാളീസ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് യാത്രക്കാര്‍ ധര്‍ണ്ണ നടത്തുന്നത്.
യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രക്കൂലിയേക്കാള്‍ ഇരട്ടിയാണ് ഗള്‍ഫിലേക്കുള്ള യാത്രക്ക് എയര്‍ ഇന്ത്യ ഈടാക്കുന്നത്. അവധിക്കാലത്ത് ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് പകരം25 ശതമാനം അധിക കൂലി വാങ്ങുകയാണ് എയര്‍ ഇന്ത്യ ചെയ്യുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.ടി. കുരുവിളയും ജനറല്‍ സെക്രട്ടറി സോമു മാത്യുവും ആരോപിച്ചു.
ഈ വിവേചനത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications