കശ്മീര്‍ കൂട്ടക്കൊല: കേരളത്തില്‍ വെള്ളിയാഴ്ച കരിദിനമായി ആചരിക്കും
തിരുവനന്തപുരം: കശ്മീരില്‍ 100-ലേറെ പേരെ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വെള്ളിയാഴ്ച കരിദിനം ആചരിക്കും. ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കരിദിനം ആചരിക്കുന്നത്.
കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ബന്ദാചരിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതിന്റെ തുടര്‍ച്ചയായാണ് കേരളത്തില്‍ കരിദിനമാചരിക്കുന്നതെന്ന് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. കരിദിനാചരണത്തിന്റെ വിശദാംശങ്ങള്‍ രൂപീകരിച്ചു വരികയാണെന്നും നേതാക്കള്‍ അറിയിച്ചു.
ദില്ലിയില്‍ ബന്ദ് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് ദേശീയ ബന്ദ് ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications