നിക്ഷേപം ആകര്‍ഷിക്കാന്‍ സുശീലാ ഗോപാലന്‍ അമേരിക്കയിലേക്ക്
തിരുവനന്തപുരം : വ്യവസായികളെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ വ്യവസായമന്ത്രി സുശീലാഗോപാലന്‍ ആഗസ്ത് നാല് വെള്ളിയാഴ്ച അമേരിക്കയിലേക്ക് തിരിക്കും.
കേരളം വ്യാവസായികമായി ഒരു ഉണര്‍വിന് തയ്യാറെടുക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ പണിമുടക്കും വ്യവസായ സ്തംഭനവും മൂലം സ്ഥിതി മാറിക്കഴിഞ്ഞു. മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം കാര്യമായ മാറ്റമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.ഉദാരവല്‍ക്കരണത്തിലൂടെ അയല്‍ സംസ്ഥാനങ്ങള്‍ വന്‍ വ്യവസായ കുതിപ്പുകള്‍ നടത്തിയപ്പോള്‍ കേരളം ബഹുദൂരം പിന്നോട്ടു പോയി. ഇടതുമുന്നണി സര്‍ക്കാരിന്റെ പിടിപ്പുകേടാണിത്. മുന്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications