Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത്കോണ്‍ഗ്രസ് റാലി: തെന്നലയുടെ സമവായ ശ്രമം പരാജയപ്പെട്ടു

കൊച്ചി: കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ ആഗസ്ത് ഒമ്പതിന് തൃശൂരില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന യുവജനറാലിയെക്കുറിച്ച് സമവായണ്ടാക്കാന്‍ കെ.പി.സി.സി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ള കെ. കരുണാകരനുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

ബുധനാഴ്ച നടക്കുന്ന യുവജനസംഗമത്തിനുശേഷമേ ഇനി ആരുമായും ചര്‍ച്ചയുള്ളൂവെന്ന് കരുണാകരന്‍ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗവും മറ്റു ഗ്രൂപ്പുകളും ചേരിതിരിഞ്ഞ് റാലി നടത്തുന്ന സാഹചര്യത്തിലാണ് സമവായനിര്‍ദ്ദേശവുമായി തെന്നല കരുണാകരനെ കാണാനെത്തിയത്. കരുണാകരന്റെ പമ്പള്ളിയിലെ വീട്ടില്‍ വെച്ചു നടന്ന കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടു.

യുവജനസംഗമത്തെ തകര്‍ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചിലര്‍ ശ്രമിക്കുന്നതായി കരുണാകരന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് നിന്നും റാലിക്ക് വേണ്ടി ബുക്ക് ചെയ്തിരുന്ന 15 ബസ്സുകള്‍ ആരോ ഇടപെട്ട് റദ്ദാക്കി. മുമ്പും ഇത്തരം റാലികള്‍ പൊളിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. പക്ഷെ പ്രവര്‍ത്തകരുടെ വികാരം തടുക്കാന്‍ ആര്‍ക്കും കഴിയില്ല.

യൂത്ത് കോണ്‍ഗ്രസിന് പുതിയ പ്രസിഡണ്ടും കമ്മിറ്റിയും വേണമെന്ന് ആവശ്യമുയര്‍ന്നിട്ട് നാല് വര്‍ഷമായി. പുതിയ നേതൃത്വം വേണമെന്ന് പറയുന്നതാണോ അവര്‍ ചെയ്യുന്ന കുറ്റം. ഇത്രയും ക്ഷമിച്ചത് അവരായതുകൊണ്ടാണ്. റാലികള്‍ ഏകോപിപ്പിച്ച് നടത്താന്‍ ഇവിടെ ആളില്ല. പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഭാരവാഹികള്‍ പലരും അറിയില്ല. അവരെ ആരും വിളിക്കാറില്ല, കരുണാകരന്‍ പറഞ്ഞു.

പാര്‍ട്ടിയെ സജീവമാക്കാന്‍ ഐ ഗ്രൂപ്പ് ജില്ലകള്‍ തോറും യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് കരുണാകരന്‍ പറഞ്ഞു. എന്നാല്‍ മറ്റു ഗ്രൂപ്പുകളുടെ യോഗം ഇതിനുപകരിക്കുമോ എന്നറിയില്ല. റാലിക്കുശേഷം എന്തു ചെയ്യണമെന്ന് ആലോചിച്ചിട്ടില്ല. റാലി കഴിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന ആവശ്യപ്പെടുമെന്നാണറിവ്. എന്തായാലും റാലി നടക്കും. ഞാനതില്‍ പങ്കെടുക്കും, കരുണാകരന്‍ ആവര്‍ത്തിച്ചു.

കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെയും അടുത്തുവരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെയും റാലി ബാധിക്കില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി. ആഗസ്ത് എട്ടിന് നടക്കുന്ന യു.ഡി.എഫ് ഏകോപനസമിതി യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+