യു. ഡി .എഫ് എം. എല്‍ .എ മാരെ വിട്ടു
തിരുവനന്തപുരം : സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലായിരുന്ന ആറ് യു. ഡി .എഫ് എം. എല്‍ .എ മാരെ ആഗസ്ത് മൂന്ന് വ്യാഴാഴ്ച കോടതി വിട്ടയച്ചു. പൊലീസ് കോടതിയില്‍ ഹാജരാകാത്തിതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്.
പ്ലസ് ടു പ്രശ്നത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്യുമ്പോഴാണ് ഇവര്‍ അറസ്റിലായത്. ജാമ്യം എടുക്കാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി, പാലോട് രവി, തോമസ് ചാഴിക്കാടന്‍, ഇസഹാക്ക് കുരിക്കള്‍, ജോണി നെല്ലൂര്‍, എ.വി. താമരാക്ഷന്‍ എന്നിവരെയാണ് വിട്ടയച്ചത്.












Click it and Unblock the Notifications