വാര്‍ഡ് വിഭജനം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം ഹൈക്കോടതി റദ്ദാക്കി
കൊച്ചി : തെരഞ്ഞടുപ്പ് കമ്മീഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം പുന:പരിശോധിക്കാനുള്ള അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചു.
ഇത് സംബന്ധിച്ച് പഞ്ചായത്ത്രാജ് ആക്ടിലെ 10 എ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാര്‍ഡ് വിഭജനത്തെക്കുറിച്ചുള്ള പരാതികളുമായി 61 ഹര്‍ജികള്‍ കോടതിക്ക് കിട്ടിയിരുന്നു.
ജസ്റിസുമാരായ കെ. നാരായണക്കുറുപ്പ്, കെ. എ. മുഹമ്മദ് ഷാഫി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications