Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഹോട്ടലുകള്‍ വേനല്‍ക്കാല കൊയ്ത്ത് നടത്തുന്നു

ദുബായ് : ദുബായ് ഹോട്ടലുകളുടെ വേനല്‍ക്കാല പദ്ധതി വന്‍ വിജയമാവുകയാണ്. പദ്ധതിയില്‍ പങ്കാളികളായി വാടകയിനത്തിലും മറ്റും ഇളവുകള്‍ പ്രഖ്യാപിച്ച 65 ഹോട്ടലുകളില്‍ മിക്കതും താമസക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ക്രൗണ്‍ പ്ലാസാ ഹോട്ടല്‍ 350 ദിര്‍ഹമിന് പ്രാതലും താമസവും ഒരുക്കിയിരിക്കുന്നു. ഇവിടെ 70 ശതമാനം മുറികളും നിറഞ്ഞിരിക്കുകയാണ്. മൂന്ന് ദിവസം ഒരുമിച്ച് മുറിയെടുത്താല്‍ നാലാം ദിവസം സൗജന്യമായി നല്‍കുന്ന ലെ മെറിഡിയനിലും അതിഥികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

മെട്രൊപൊളിറ്റന്‍, സീ ഷെല്‍, ഗോള്‍ഡന്‍ സാന്‍്ഡ്സ് തുടങ്ങി അനേകം ഹോട്ടലുകള്‍ വേനല്‍ക്കാല പദ്ധതി വഴി ലാഭമുണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടന്‍, ജര്‍മ്മനി, റഷ്യ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ അതിഥികള്‍ എത്തുന്നതെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. ദുബായിലെ മികച്ച ടൂറിസ്റ് സൗകര്യങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+