കശ്മീര്‍ കൂട്ടക്കൊലകളെ അന്നന്‍ അപലപിച്ചു
യുണൈറ്റഡ് നാഷന്‍സ്: കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലകളെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അപലപിച്ചു. ആഗസ്ത് ഒന്ന് ചൊവാഴ്ച വൈകുന്നേരത്തിനു ശേഷം 100-ലധികം പേരെയാണ് കശ്മീര്‍ തീവ്രവാദികള്‍ വിവിധ സ്ഥലങ്ങളിലായി കൂട്ടക്കൊല ചെയ്തത്.
ഒരു വക്താവു മുഖേനയാണ് അന്നന്‍ കൂട്ടക്കൊലകളിലുള്ള തന്റെ പ്രതിഷേധം അറിയിച്ചത്. അക്രമം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ അങ്ങേയറ്റം നിയന്ത്രണം പാലിക്കാന്‍ അദ്ദേഹം ഇന്ത്യയോടും പാക്കിസ്ഥാനോടും അഭ്യര്‍ത്ഥിച്ചു. കശ്മീര്‍ പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനും അദ്ദേഹം ഇരുരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.
കശ്മീരിലെ വിവിധ ജില്ലകളിലായി നടന്ന കൂട്ടക്കൊലകളില്‍ കൂടുതലും ഹിന്ദുക്കളാണ് മരിച്ചത്. ഒട്ടേറെ അമര്‍നാഥ് തീര്‍ത്ഥയാത്രക്കാരും ബീഹാറില്‍ നിന്നുള്ള തൊഴിലാളികളും ഗ്രാമീണരും കശ്മീര്‍ പണ്ഡിറ്റുകളും മരിച്ചവരില്‍ പെടും.
ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications