Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴര്‍ക്ക് സ്വയംഭരണം നല്കുന്ന ഭരണഘടന അവതരിപ്പിച്ചു

കൊളംബോ: തമിഴ് ന ്യൂനപക്ഷത്തിന് സ്വയം ഭരണം അനുവദിക്കുന്ന പുതിയ ഭരണഘടനയുടെ കരടു രൂപം ശ്രീലങ്കന്‍ സര്‍ക്കാര്‍ ആഗസ്ത് മൂന്ന് വ ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

വര്‍ഷങ്ങളായി തുടരുന്ന വംശീയ വിഘടനവാദ യുദ്ധത്തിനു പരിഹാരം കാണാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പുതിയ ഭരണ ഘടന.

എന്നാല്‍ തമിഴ് ന ്യൂന പക്ഷത്തിന് പൂര്‍ണ്ണസ്വാതന്ത്ര ്യം ഭരണഘടന അനുവദിക്കുന്നില്ല.

പാര്‍ലമെന്റില്‍ പുതിയ ഭരണഘടന പാസായാല്‍ ശ്രീലങ്കയിലെ 32 ലക്ഷം വരുന്ന തമിഴ് ജനതയ്ക്കു രാജ ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ കൂടുതല്‍ സ്വാതന്ത ്യം കൈവരുമെന്നു പ്രതീക്ഷിക്കുന്നു.

അതേ സമയം തമിഴ് പുലികള്‍ പുതിയ ഭരണഘടനാ വാഗ്ദാനം തള്ളിക്കളഞ്ഞിരിക്കുകയാണ്. പ്രത്യേക തമിഴ് രാഷ്ട്രം എന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറാവില്ലെന്ന് പുലികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ രാജ ്യം വിഭജിക്കാന്‍ ഒരു കാരണവശാലും തയ്യാറാവില്ലെന്ന നിലപാടിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍.

പുതിയ ഭരണഘടനാ പ്രമേയത്തിന്‍മേല്‍ പാര്‍ലമെന്റ് മൂന്നു ദിവസം ചര്‍ച്ച നടത്തും. അതിനു ശേഷം വോട്ടെടുപ്പ് നടത്തും.

തമിഴ് സംഘടനകളിലെ മിതവാദികള്‍ പുതിയ നീക്കത്തെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അതു വഴി തീവ്രവാദികളെ ഒറ്റപ്പെടുത്താമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+