അമര്‍നാഥ് യാത്ര പുന:രാരംഭിച്ചു
ജമ്മു : കനത്ത സുരക്ഷയുടെ നടുവില്‍ അമര്‍നാഥ് യാത്ര പുന:രാരംഭിച്ചു. 27 തീര്‍ത്ഥാടകരെ തീവ്രവാദികള്‍ വധിച്ചതിനെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിവച്ചത്.
തീര്‍ത്ഥാടകരുടെ ആദ്യസംഘം ആഗസ്ത് നാല് വെള്ളിയാഴ്ച വെളുപ്പിന് പഹല്‍ഗാമിലേക്ക് തിരിച്ചിട്ടുണ്ട്. ഇതില്‍ 298 സ്ത്രീകളും നാല് കുട്ടികളുമുണ്ട്.
കൂട്ടക്കൊലയെ തുടര്‍ന്ന് ജമ്മു മേഖലയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു മൂന്നാം ദിവസമായ ആഗസ്ത് നാല് വെള്ളിയാഴ്ചയും തുടര്‍ന്നു. ഉധംപൂര്‍ ജില്ലയില്‍ കര്‍ഫ്യുവില്‍ അയവു വരുത്തിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.












Click it and Unblock the Notifications