കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കറെ കേസിന്മേല്‍ ആഗസ്ത് എട്ടിന് വാദം

  • By Staff
Google Oneindia Malayalam News

മുംബൈ: ബാല്‍താക്കറെയ്ക്കെതിരായ കേസുകള്‍ റദ്ദാക്കിയ കോടതിവിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിന്മേല്‍ ആഗസ്ത് എട്ടിന് മുംബൈ ഹൈക്കോടതി വാദം കേള്‍ക്കും.

സാമ്ന ദിനപത്രത്തില്‍ മതവികാരം ഉണര്‍ത്തിവിടും വിധം എഴുതിയതിന് താക്കറെക്കെതിരെ ദാദര്‍ പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്ത കേസുകള്‍ ജൂലൈ25ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് റദ്ദാക്കുകയായിരുന്നു. കാലപഴക്കം ചെന്നു എന്ന കാരണം ചൂണ്ടികാട്ടിയാണ് കേസ് റദ്ദാക്കിയത്.

വ്യാഴാഴ്ച്ചയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഐ.പി.സി. 152 എ പ്രകാരം താക്കറെക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ റദ്ദാക്കിയതിനെയും അപ്പീലില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

താക്കറെയെ റിമാന്റ് ചെയ്യാനാണ് പോലീസ് കോടതിയുടെ അനുമതി തേടിയത്. താക്കറെയെ റിമാന്റ് ചെയ്യാന്‍ അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനു പകരം താക്കറെക്കെതിരായ കേസുകള്‍ റദ്ദാക്കിയത് ശരിയല്ല. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ലെയെന്നിരിക്കെ കേസ് തന്നെ റദ്ദാക്കാന്‍ മജിസ്ട്രേറ്റിന് അധികാരമില്ലയെന്ന് ഹര്‍ജിയില്‍ ചൂണ്ടികാട്ടി. കേസിന്റെ സമയപരിധി കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X