മുന്‍ എ.ഐ.എ.ഡി.എം.കെ മന്ത്രിക്ക് 4 വര്‍ഷം കഠിനതടവ്
ചെന്നൈ: ജയലളിത മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.എ. സെങ്കോത്തൈയനെയും മറ്റു രണ്ടു പേരെയും ഒരു അഴിമതി കേസില്‍ നാലു വര്‍ഷം കഠിനതടവിന് പ്രത്യേക കോടതി ശിക്ഷിച്ചു.
ജീവ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനു വേണ്ടി സ്പെയര്‍ പാര്‍ട്സ് വാങ്ങിയതില്‍ 2.18 കോടിയുടെ അഴിമതി നടത്തിയെന്നതാണ് മുന്‍ എ.ഐ.എ.ഡി.എം.കെ മന്ത്രിക്കും മറ്റുമെതിരെയുള്ള കേസ്.
പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം സംശയരഹിതമായി തെളിഞ്ഞിട്ടുണ്ടെന്ന് വിധിന്യായത്തില്‍ ജസ്റിസ് എ.സി. അറുമുഖപെരുമാള്‍ പറഞ്ഞു.
സെങ്കോത്തൈയന്‍ 1,05,000 രൂപ പിഴയടക്കുകയും വേണം. കേസിലെ മറ്റ് പ്രതികളായ ജീവ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എം.വീരപ്പന്‍ 1 ലക്ഷം രൂപയും നടരാജന്‍ 92,000 രൂപയും പിഴയടക്കണം.












Click it and Unblock the Notifications