Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍: മറ്റു സംഘടനകളും ചര്‍ച്ചക്കുവരണമെന്ന് വാജ്പേയി

ദില്ലി: ഹിസ്ബുള്ള മുജാഹിദ്ദീനെപ്പോലെ കശ്മീരിലെ മറ്റു തീവ്രവാദ സംഘടനകളും അക്രമത്തിന്റെ മാര്‍ഗമുപേക്ഷിച്ച് ചര്‍ച്ചകള്‍ക്ക് മുന്നോട്ടു വരണമെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി.

ജമ്മു കശ്മീരിലെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റു തീവ്രവാദ സംഘടനകളും മനസ്സിലാക്കണം. അക്രമത്തിന്റെ മാര്‍ഗം ഉപേക്ഷിച്ച് ഇന്ത്യാ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് അവര്‍ മുന്നോട്ടു വരണം, ലോക്സഭയില്‍ വാജ്പേയി പറഞ്ഞു.

ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം ഇനിയും തുടരും. കശ്മീരില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തില്‍ നിന്നും നാം പിന്തിരിയില്ല. ഇക്കാര്യം കശ്മീര്‍ ജനതയെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ലമെന്റ് ഒറ്റക്കെട്ടാണെന്ന് എനിക്കുറപ്പുണ്ട്, വാജ്പേയി പറഞ്ഞു.

ആഗസ്ത് മൂന്നിന് ചൊവാഴ്ച അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ട പഹല്‍ഗാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തന്നോടൊപ്പം വരാന്‍ തയ്യാറായ പ്രതിപക്ഷ നേതാക്കളോട് അദ്ദേഹം നന്ദി പറഞ്ഞു. കശ്മീര്‍ ജനതയുടെ പിന്നില്‍ രാജ്യം ഒന്നടങ്കമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനായിരുന്നു സര്‍വകക്ഷിസംഘം അവിടം സന്ദര്‍ശിച്ചതെന്ന് വാജ്പേയി പറഞ്ഞു.

പ്രതിപക്ഷം വാക്കൗട്ട് നടത്തി

അതിനിടെ കശ്മീരിലെ സുരക്ഷാസംവിധാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാളിച്ചകള്‍ വരുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസും മറ്റു ചില പ്രതിപക്ഷ കക്ഷികളും ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പാളിച്ചകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഇതിനകം തന്നെ സംസ്ഥാനസര്‍ക്കാര്‍ എക്സിക്യൂട്ടീവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വിശദീകരണവും കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ആര്‍.പി.ഐ അംഗങ്ങളെ തൃപ്തിപ്പെടുത്തിയില്ല.

ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+