കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

  • By Staff
Google Oneindia Malayalam News

മുംബൈ: കശ്മീരിലെ കൂട്ടക്കൊലകളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള വിശ്വഹിന്ദു പരിഷത്തിന്റെ രോഷപ്രകടനങ്ങള്‍ വെള്ളിയാഴ്ച മുംബൈയില്‍ റെയില്‍ ഗതാഗതം തടസ്സപ്പെടുത്തി.സമരക്കാര്‍ റെയില്‍വേ ട്രാക്കുകളില്‍ കിടന്ന് ഗതാഗതം തടസ്സപ്പെടുത്തിയതിനാല്‍ രാവിലെ തന്നെ മിക്ക ട്രെയിനുകളും റദ്ദാക്കി.ചില സ്ഥലങ്ങളില്‍ സമരക്കാര്‍ റെയില്‍ സില്‍ സംവിധാനങ്ങള്‍ക്ക് കേടുവരുത്തി.

ബസ് ഗതാഗതം സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചതായി അധികൃതര്‍ അവകാശപ്പെട്ടു.എന്നാല്‍ വി.എച്ച്.പി ശക്തമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഓടിയില്ല.ഭൂരിഭാഗം കച്ചവടസ്ഥാപനങ്ങളും സാധാരണ പോലെ പ്രവര്‍ത്തിച്ചു.പക്ഷേ ആഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു.

എന്നാല്‍ സ്ഥിതിഗതികള്‍ സാധാരണ ഗതിയില്‍ തന്നെയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സമരാഹ്വാനത്തോടുള്ള ജനങ്ങളുടെ പ്രതികരണം മോശമായിരുന്നു.ശിവസേന സമരത്തില്‍ നിന്നും വിട്ടുനിന്നു.എന്നാല്‍ ബി.ജെ.പി യും ചില വ്യാപാരി -വ്യവസായി സംഘടനകളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X