Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാന്തരസിനിമകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി ഒഴിവാക്കണം: അടൂര്‍


തിരുവനന്തപുരം: സമാന്തരസിനിമകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്കുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. ചലച്ചിത്രയുടെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാന്തര സിനിമയുടെ പ്രചരണത്തിന് പുരോഗമനപരമായ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ചുവരെ സിനിമയെടുത്ത ജോണ്‍ എബ്രഹാമിനെപ്പോലുള്ള മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്. നല്ല സിനിമയുണ്ടെങ്കില്‍ നല്ല പ്രക്ഷകരുമുണ്ടാവുമെന്ന് അടൂര്‍ പറഞ്ഞു.

അവാര്‍ഡ് ചിത്രങ്ങള്‍ കുറഞ്ഞത് 25 ദിവസമെങ്കിലും സര്‍ക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും ഇത്തരം ചിത്രങ്ങളെ വിനോദനികുതിയില്‍ നിന്നൊഴിവാക്കണമെന്നും അടൂര്‍ നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+