മലയാളം വ്യൂവേഴ്സ് അസോസിയേഷന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: മലയാളം വ ്യൂവേഴ്സ് അസോസിയേഷന്‍ 1999 ലെ ടെലിവിഷന്‍ അവാര്‍ഡുകള്‍പ്രഖ ്യാപിച്ചു. നാടക- ടെലിവിഷന്‍-ചലച്ചിത്ര രംഗങ്ങളിലെ മികവിനുള്ള ഏലിയാസ് ബാബു അവാര്‍ഡ് റിസബാവയ്ക്ക് ലഭിച്ചു.
ജ്ഞാനശീലനാണ് മികച്ച പരമ്പര സംവിധായകന്‍ .ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത കല്ലെടുക്കും തുമ്പി എന്ന പരമ്പരയുടെ സംവിധാനത്തിനാണ് അവാര്‍ഡ്. ഏഷ്യാനെറ്റിലെ സ്ത്രീ പരമ്പരയുടെ സംവിധായകന്‍ ശ്യാം സുന്ദര്‍ മികച്ച ജനപ്രിയ സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനായി ക ്യാപ്റ്റന്‍ രാജുവും(റോസസ് ഇന്‍ ഡിസംബര്‍, ദൂരദര്‍ശന്‍), മികച്ച നടിയായി ബീനാ ആന്റണിയും(ചാരുലത, സൂര ്യ) തെരഞ്ഞെടുക്കപ്പെട്ടു.മികച്ച തിരക്കഥ- പി.എഫ്. മാത്യൂസ്(ചാരുലത), ഛായാഗ്രഹണം-സുധീര്‍ബാബു(കല്ലെടുക്കും തുമ്പി), സംഗീതം-ജര്‍സന്‍ആന്റണി(മനസ്,സൂര്യ), ഗായകന്‍-ബിജു നാരായണന്‍(സ്നേഹാഞ്ജലി, ഏഷ്യാനെറ്റ്),ഗായിക-രാധികാ തിലക്(സ്നേഹാഞ്ജലി), സഹനടന്‍-ശ്രീനാഥ്(സമയം,ഏഷ്യാനെറ്റ്),സഹനടി-അനുപമ(മനസ്), മികച്ച ആനുകാലിക പരിപാടി-കണ്ണാടി(ഏഷ്യാനെറ്റ്, സംവിധാനം-ടി.എന്‍.ഗോപകുമാര്‍)എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.












Click it and Unblock the Notifications