കേരളത്തില്‍ കരിദിനാചരണം സമാധാനപരം
കൊച്ചി: കശ്മീര്‍ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വി.എച്ച്.പിയും ബി.ജെ.പിയും കേരളത്തില്‍ ആഹ്വാനം ചെയ്ത കരിദിനാചരണം പൊതുവെ സമാധാനപരം.
മിക്ക ഭാഗങ്ങളിലും റോഡുകളില്‍ വാഹനങ്ങള്‍ കുറവായിരുന്നു. ചില വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ കരിങ്കൊടി ഉയര്‍ത്തിയിരുന്നു. ചില വാഹനങ്ങളിലും കരിങ്കൊടി കുത്തിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈകുന്നേരം വി.എച്ച്.പിയുടെയും ബി.ജെ.പിയുടെയും ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.
കൊച്ചിയില്‍ വിദ്യാലയങ്ങളും ഓഫീസുകളും തുറന്നുപ്രവര്‍ത്തിച്ചു. കൊച്ചിയില്‍ വൈകുന്നേരം കച്ചേരിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കലൂരില്‍ അവസാനിച്ചു. കുമ്മനം രാജശേഖരന്‍, അഡ്വ. എന്‍.എന്‍.രാധാകൃഷ്ണന്‍, എന്‍.സജികുമാര്‍, വാമനപ്രഭു തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.












Click it and Unblock the Notifications