Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മുഴം മുമ്പേ നടക്കുന്ന ഐ. ടി. മലയാളി 1

ന ്യൂയോര്‍ക്ക്: എല്ലാത്തിനും ഒരു മുഴം മുമ്പേ നടക്കുക - അമേരിക്കന്‍ മലയാളിയും ഐ.ടി. ബിസിനസ് രംഗത്തെ പ്രമുഖനുമായ ഹരി ചെമ്പൂക്കാവിന്റെ തത്ത്വശാസ്ത്രം ഇതു മാത്രമാണ്.

ഭാവിയിലേക്ക് ഇത്ര ദീര്‍ഘമായ നോട്ടവുമായി ജീവിതത്തെ സമീപിക്കുന്ന ഹരി ഐ. ടി. ബിസിനസ് രംഗത്തെ അതികായനാണിന്ന്. മൂന്നു ഭൂഖണ്ഡങ്ങളിലായി പരന്നു കിടക്കുന്ന ഐയോര്‍മിക്സ് എന്ന ഐ. ടി. സ്ഥാപനത്തിന്റെ പ്രസിഡന്റും ചീഫ് എക്സിക ്യൂട്ടീവ് ഓഫീസറും ആണ് കൊച്ചി സര്‍വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവുമായി അമേരിക്കയില്‍ കുടിയേറിയ ഈ മലയാളി യുവാവ്.

ന്യൂയോര്‍ക്കിലെ ന ്യൂജേഴ്സി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക് നോളജിയില്‍ നിന്നം ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം ഈ രംഗത്തെ സാധ ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു ഹരി.

1990 ല്‍ ഇന്റര്‍ നാഷണല്‍ സോഫ്റ്റ്വെയര്‍ സൊലൂഷന്‍സ് ഇന്‍കോര്‍പറേറ്റഡ് ലിമിറ്റഡ് എന്ന പേരില്‍ ഭാര ്യ വനജയുമൊത്ത് ആരംഭിച്ച കമ്പനി പിന്നീട് ഐയോര്‍മിക്സ് എന്നപേരില്‍ വന്‍സ്ഥാപനമായി വളരുകയായിരുന്നു.

ഇന്ന് അമേരിക്കയിലും ഗള്‍ഫ് രാജ ്യങ്ങളിലും ഇന്ത ്യയിലും ജര്‍മ്മനിയിലുമായി വ്യാപിച്ചു കിടക്കുന്ന വന്‍കിട സ്ഥാപനമാണ് ഐയോര്‍മിക്സ്.1999 ല്‍ യു എസി ലെ പ്രവര്‍ത്തനങ്ങളില്‍ നിന്നു മാത്രം കമ്പനിയുടെ വരുമാനം രണ്ടേകാല്‍ കോടി യു എസ് ഡോളര്‍ അയിരുന്നു. 2000 ല്‍ പ്രതീക്ഷിക്കുന്ന വരുമാനം നാലു കോടി ഡോളര്‍ ആണ്്.

ഇ- ബിസിനസ് രംഗത്തെ നൂതന ആശയങ്ങളാണ് ഐയോര്‍മിക്സിന്റെ പ്രധാന പ്രവര്‍ത്തന മേഖല. പാരമ്പര ്യ കച്ചവട സ്ഥാപനങ്ങളെയും ഇപ്പോഴുള്ള ഇ- ബിസിനസ് സ്ഥാപനങ്ങളെയും കൂടതല്‍ കാര ്യക്ഷമവും ലാഭകരവുമാക്കുകയാണ് കമ്പനിയുടെ പ്രവര്‍ത്തന ലക്ഷ്യം.

വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന മത്സര സാഹചര്യങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ തങ്ങളുടെ ബിസിനസ് പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും എളുപ്പം വഴങ്ങുന്നതും വിപണി ലക്ഷ്യം വച്ചുള്ളതുമായ പ്രശ്ന പരിഹാരങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനമെന്ന് ഹരി ചെമ്പൂക്കാവ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+