Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മുഴം മുമ്പേ നടക്കുന്ന ഐ. ടി. മലയാളി 2 വികസനലക്ഷ്യങ്ങള്‍

ഐയോര്‍മിക്സിനും അതുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ക്കും മൂന്നു ഭൂഖണ്ഡങ്ങളിലായി 350 സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ ജോലി ചെയ്യുന്നു . .എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനു ള്ള നീക്കങ്ങള്‍ നടക്കുന്നു. ഒപ്പം ജോലിക്കാരുടെ എണ്ണം 600 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.അടുത്ത വര്‍ഷത്തോടെ ഈ ലക്ഷ്യ ം നേടാനാണ് ശ്രമം.

ഒരു ആഗോള ഇ-ബിസിനസ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അടുത്ത വര്‍ഷം പൊതു ഓഹരി വിപണിയില്‍ നിന്നു പ്രവര്‍ത്തന മൂ ലധനം സ്വരൂപിക്കുന്നതിനും ആലോചനയുണ്ട്.

തന്റെ കഴിവുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിനുള്ള രംഗമായാണ് ഹരി ഇ-ബിസിനസിനെ കാണുന്നത്.

മറ്റൊരാളുടെ കീഴിലുള്ള ജോലിയില്‍ ആര്‍ക്കും തന്റെ കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനാവില്ലെന്നാണ് ഹരിയുടെ തത്ത്വശാസ്ത്രം.ഒരു കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു കൊണ്ടിരുന്നപ്പോഴും തനിക്കു മാത്രമായി ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആര്‍ക്കും തങ്ങളുടെ ലക്ഷ്യം സാധിക്കാവുന്നതേയുള്ളൂവെന്നും ഹരി സാക്ഷ്യപ്പെടുത്തുന്നു. അത് വളരെ എളുപ്പമാണെന്ന് ഞാന്‍ കണ്ടെത്തി- അദ്ദേഹം പറയുന്നു.

ബിസിനസ് കണ്‍സള്‍ട്ടന്‍സിയെക്കുറിച്ചും ഹരിക്കു സ്വന്തമായ അനുഭവ പാഠങ്ങളുണ്ട്. വിപണിയെ മാറ്റിമറിക്കാന്‍ഒരു കണ്‍സള്‍ട്ടന്റിനാവുന്നില്ലെങ്കില്‍ അത് അയാളുടെപരാജയമായിരിക്കും -സ്വന്തം അനുഭവങ്ങളില്‍ നിന്നുള്ള പാഠം അദ്ദേഹം പങ്കു വയ്ക്കുന്നു.

എല്ലാ ഐ ടി വ്യവസായ സംരംഭകരേയും പോലെ തന്നെ മാറ്റമാണ് സ്ഥിരമായ ഏക കാര്യമെന്നു ഹരിയും സമ്മതിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കു സ്വന്തമായ ഒരു പാറ്റേണ്‍ ആവശ്യമാണ്. അതൊരു ബിസിനസ് പദ്ധതിയുടെ ഭാഗമായിരിക്കുകയും വേണമെന്ന പാഠഭേദം കൂടെ ഇക്കാര്യത്തില്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

എങ്ങനെ ബിസിനസ് നടത്തണമെന്ന് ഉപദേശം നല്‍കുന്ന സ്ഥാപനമാണ് ഐയോര്‍മിക്സ് എന്നതിനാല്‍ മാറ്റങ്ങളുടെ മുന്‍ നിരയില്‍ തന്റെ സ്ഥാപനം നിലകൊള്ളണമെന്ന ബോധമാണ ് ഹരിയെ വ ്യത ്യസ്തനാക്കുന്നത്.

ഇതിപ്പോള്‍ വയര്‍ലെസിന്റെ കാലമാണ്. ഈ രംഗത്തു നാം ബഹുദൂരം മുന്നിലുമാണ്.അതിനാല്‍ ഇതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയായിരിക്കണം ലക്ഷ്യം . ഓരോരുത്തരുടെ കൈയ്യിലും ഓരോ വയര്‍ലസ് ഉപകരണം പിടിപ്പിക്കുകയാണ് പുതിയ വെല്ലുവിളി- ഹരി വ്യക്തമാക്കുന്നു. ഉപകരണങ്ങളുടെ കാര്യത്തില്‍ ദൗര്‍ലഭ്യമുണ്ട്. 60 കോടി ഉപകരണങ്ങള്‍ ഇനിയും ആവശ്യമുണ്ട്. എല്ലാ ബിസിനസും വയര്‍ലസ് ഉപകരണങ്ങള്‍ വഴി ബന്ധപ്പെടണം.ഉള്ളം കൈയ്യിലൊതുങ്ങുന്ന ഒരുപകരണത്തിന്റെ സഹായത്താല്‍ തങ്ങളുടെ കമ്പനിയെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഉപദേശമാണ് ഞങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത് - ഹരി പറയുന്നു.

ഉപകരണ രംഗത്ത് പ്രത്യേകിച്ചും ഗൃഹോപകരണ രംഗത്തുണ്ടാകുന്ന മാറ്റങ്ങളിലാണ് ഹരിയുടെ അടുത്ത ഉന്നം . ഉപകരണങ്ങള്‍ പൂര്‍ണ്ണമായും ഇന്ററാക്ടീവ് ആയി മാറുന്ന കാലം അദ്ദേഹം വിഭാവനം ചെയ്യുന്നു. ഇപ്പോഴത്തെ രീതിയിലുള്ള ഉപകരണങ്ങള്‍ പൂര്‍ണ്ണമായും ഈ രീതിയിലേക്കു മാറുന്ന കാലം വിദൂരമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അടുക്കളയും കുളിമുറിയുമൊക്കെ ഇന്ററാക്ടീവ് ഉപകരണങ്ങള്‍ കൊണ്ടു നിറയ്ക്കാനുള്ള യജഞത്തിലാണ് മുന്‍ നിര കമ്പനികള്‍ .ഇന്ററാക്ടീവ് ടോസ്റ്ററുകളും കോഫി യന്ത്രങ്ങളും നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതൊക്കെ ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രം. വലിയ ചെലവും വരില്ല.

പക്ഷെ കാര്യങ്ങള്‍ ഒരു പ്രത്യേക നിലവാരത്തിലെത്തുകയും എല്ലാവരും ഒരു പൊതു ധാരണയിലെത്തുകയും വേണമെന്നു മാത്രം-ഹരി പറഞ്ഞു നിര്‍ത്തി.

മോട്ടറോള, എ. ടി. ആന്‍ഡ് ടി., പ്രൊട്ടക്ഷന്‍ വണ്‍, സോലെക്ട്രോണ്‍, ടെലിജെന്റ് തുടങ്ങിയ മുന്‍ നിര കമ്പനികളും ലോകബാങ്ക്, പ്രൈമസ ് ടെലികമ്മ ്യൂണിക്കേഷന്‍ തുടങ്ങിയ ഏജന്‍സികളുമാണ് ഐയോര്‍മിക്സിന്റെ പ്രധാന ഉപഭോക്താക്കള്‍.

ഹെല്‍വറ്റ് പാക്കാര്‍ഡ്, വയാഡോര്‍, ആര്‍ട്ട് ടെക്നോളജി ഗ്രൂപ്പ് , ബി. ഇ. എ. സിസ്റ്റംസ്, മൈക്രൊ മ ്യൂസ്, സീബെല്‍, ഗ്രേറ്റ് പ്ലെയ്ന്‍സ്, സെക്വിയ, ടിബ്കോ തുടങ്ങിയവ ഐയോര്‍മിക്സിന്റെ ബിസിനസ് പങ്കാളികളാണ്.

കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയും ഭാവി പദ്ധതികളുടെയും ചുക്കാന്‍ ഹരി ചെമ്പൂക്കാവിന്റെ നിയന്ത്രണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+