സര്‍ക്കാര്‍ മദ്യമാഫിയയെ സഹായിക്കുന്നു- യു. ഡി. എഫ്.
തിരുവനന്തപുരം: മദ്യമാഫിയയുടെ വളര്‍ച്ചക്ക് സഹായകരമായ നിലപാടാണ് നായനാര്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഐക്യജനാധിപത്യ മുന്നണി ഏകോപനസമിതി യോഗം ആരോപിച്ചു.
സംസ്ഥാനത്തിന്റെ പൊതുക്കടം 1570കോടി രൂപയായി വര്‍ദ്ധിച്ചിട്ടും മദ്യമുതലാളിമാരില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള 30.8 ലക്ഷം രൂപ സര്‍ക്കാര്‍ എഴുതിത്തള്ളിയത് ഇതിന് പ്രകടമായ തെളിവാണെന്ന് യു. ഡി. എഫ്. കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജൂലൈ 13ന് ബി. ജെ. പി.ക്കാര്‍ തിരുവനന്തപുരത്ത് അക്രമം നടത്തിയപ്പോള്‍ പൊലീസ് കാണിച്ച നിസംഗത സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡി. ജി. പി.യോടും അക്രമത്തെക്കുറിച്ചന്വേഷണം നടത്തിയ ഉദ്യോഗസ്ഥനോടും അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്. ബി. ജെ. പി.യാണ് കോണ്‍ഗ്രസ്സിന്റെ ഒന്നാം നമ്പര്‍ ശത്രു. എന്നാല്‍ മാര്‍ക്സിസ്റ് പാര്‍ട്ടി നേതാക്കളാരും തന്നെ ബി. ജെ. പി.യാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് പറഞ്ഞിട്ടില്ലെന്ന് ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്സില്‍ അഭിപ്രായഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ ശങ്കരനാരായണന്‍ നിഷേധിച്ചു. അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണെന്നും അത് അടുത്ത തെരഞ്ഞെടുപ്പിലെ വിജയസാദ്ധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications