കപ്പല്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി
തിരുവനന്തപുരം: കപ്പല്‍ ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പണിമുടക്കിയതിനെത്തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പല്‍ എം. വി. ഭാരത്സീമ ഏഴ് മണിക്കൂര്‍ വൈകി.
ജഹാസി മസ്ദൂര്‍ യൂണിയനാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. ആഗസ്ത് നാല് വെള്ളിയാഴ്ച രാവിലെ 11ന് കപ്പലില്‍ കയറാനെത്തിയ യാത്രക്കാരെ ജീവനക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് മട്ടാഞ്ചേരി വാര്‍ഫില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി യാത്രക്കാരെ കപ്പലില്‍ കയറ്റിയെങ്കിലും ജീവനക്കാര്‍ ജോലിക്ക് കയറാന്‍ കൂട്ടാക്കിയില്ല.
തൊഴിലാളികള്‍ സമര്‍പ്പിച്ച അവകാശപത്രികയെക്കുറിച്ച് മുംബൈയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് കൊച്ചിയില്‍ മിന്നല്‍ പണിമുടക്ക് അരങ്ങേറിയത്. ഷിപ്പിങ് കോര്‍പറേഷനുമായും മസ്ദൂര്‍ യൂണിയന്റെ മുംബൈ ഓഫീസുമായും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ബന്ധപ്പെട്ട ശേഷമാണ് പ്രതിസന്ധിക്ക് താല്ക്കാലിക വിരാമമായത്.












Click it and Unblock the Notifications