വീരപ്പന്‍ കാസറ്റ് ഗോപാല്‍ വഴി കൊടുത്തയച്ചു
ചെന്നൈ: കന്നട നടന്‍ രാജ്കുമാറിനെ ബന്ദിയാക്കിയ വീരപ്പന്‍ നക്കീരന്‍ ഗോപാല്‍ വഴി തന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു ഓഡിയോ കാസറ്റ് കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്ക് കൊടുത്തുവിട്ടു.
വീരപ്പനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയ നക്കീരന്‍ ഗോപാല്‍ വെള്ളിയാഴ്ച്ച രാത്രിയാണ് കാട്ടില്‍ നിന്നും മടങ്ങിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിക്ക് ഗോപാല്‍ കാസറ്റ് കൈമാറിയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
കാസറ്റില്‍ വീരപ്പന്‍ പറഞ്ഞിരിക്കുന്ന ആവശ്യങ്ങളെന്തെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രശ്നത്തെ കുറിച്ച് ഞായറാഴ്ച്ച കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ അടിയന്തിരയോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും.
അതേ സമയം ഒരു അജ്ഞാതനാണ് കാസറ്റ് കൊണ്ടുവന്നതെന്നും അത് തങ്ങള്‍ കരുണാനിധിക്ക് കൈമാറുകയായിരുന്നുവെന്നും ഗോപാലിന്റെ ഓഫീസ്വൃത്തങ്ങള്‍ പറഞ്ഞു.
ആദ്യറിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications