ദില്ലിയില്‍ മിഗ് വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
ദില്ലി: ദില്ലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ഒരു മിഗ്-21 യുദ്ധവിമാനം തകര്‍ന്നുവീണു. വിമാനം പറപ്പിച്ചിരുന്ന ഫ്ലൈറ്റ് ലഫ്റ്റനന്റ് ശുക്ല അപകടത്തില്‍ മരിച്ചു.
ആഗസ്ത് 5 ശനിയാഴ്ച്ച ഉച്ചയ്ക്ക് 1.25നാണ് സംഭവം നടന്നത്. വിമാനം പറപ്പിച്ചിരുന്ന ഗുരുതരമായി പൊള്ളലേറ്റ പൈലറ്റ് ശുക്ലയെ ആര്‍മി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു.
വിമാനത്താവളത്തിലെ റണ്‍വേയില്‍ തന്നെയാണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാറുകളാവാം അപകടത്തിന് കാരണമായതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications