മൂന്ന് കാര്‍ഗില്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ദില്ലി: കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം കണ്ടെത്തി.
ലഡാക്കില്‍ പാക് സേനയെ തുരത്താന്‍ വേണ്ടി പൊരുതിയ രാജ്പുത്ത് ബറ്റാലിയനിലെ ഒരു ഓഫീസറുടെയും രണ്ടു സൈനികരുടെയും മൃതദേഹങ്ങളാണ് മഞ്ഞുമലയില്‍ കണ്ടെത്തിയത്. കഴ്ിഞ്ഞ വര്‍ഷം ആഗസ്ത്-സെപ്തമ്പര്‍ മാസത്തില്‍ പാക് സൈനികര്‍ക്കെതിരെ ലഡാക്കിലെ ഹനീഫില്‍ ഏറ്റുമുട്ടിയവരാണ് ഇവര്‍.
വെള്ളിയാഴ്ച്ചയാണ് മഞ്ഞില്‍ പുതഞ്ഞുകിടക്കുകയായിരുന്ന മൃതദേഹങ്ങള്‍ കണ്ടത്.
ചണ്ഡീഗഢില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മരിച്ച സൈനികരെ ആദരിക്കും. മൃതദേഹങ്ങള്‍ സൈനികരുടെ ജന്മനാടുകളില്‍ സംസ്കരിക്കും.












Click it and Unblock the Notifications