ലാലാ അമര്‍നാഥ് അന്തരിച്ചു
ദില്ലി: മുന്‍ ക്രിക്കറ്റ് താരം ലാലാ അമര്‍നാഥ് അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ശനിയാഴ്ച രാവിലെയാണ് മരിച്ചത്. 88 വയസ്സായിരുന്നു.
ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി ആദ്യത്തെ സെഞ്ച്വറി നേടിയ ക്രിക്കറ്റ് കളിക്കാരനാണ് ലാലാ അമര്‍നാഥ്. ബോംബെയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഇത്.
അന്താരാഷ്ട്ര ക്രിക്കറ്റര്‍മാരായ മൊഹിന്ദര്‍ അമര്‍നാഥ്, സുരീന്ദര്‍ അമര്‍നാഥ്, രജീന്ദര്‍ അമര്‍നാഥ് എന്നിവര്‍ മക്കളാണ്.
ശവസംസ്കാരം ശനിയാഴ്ച വൈകുന്നേരം ദില്ലിയില്‍ നടക്കും.












Click it and Unblock the Notifications