കൈക്കൂലി കേസില്‍ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ കുറ്റപത്രം
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയതിന് മുന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ വിജിലന്‍സ് വകുപ്പ് കുറ്റപത്രം നല്‍കി. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന കൊല്ലം പത്തനാപുരം സ്വദേശി പി.ആര്‍ മുഹമ്മദ് നഗ്വിബിനെതിരെയാണ് വെള്ളിയാഴ്ച കുറ്റപത്രം നല്‍കിയത്.
കടക്കല്‍ അള്‍ത്താരമൂട് സ്വദേശിയായ അനില്‍കുമാറില്‍ നിന്ന് മുഹമ്മദ് നഗ്വിബ് 4000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. 1997 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.വീഡിയോ കടയുടമയായ അനില്‍കുമാറില്‍ നിന്നും തന്റെ ഒരു വീഡിയോ ക്യാമറ വാടകക്കാരനില്‍ നിന്ന് വിട്ടുകിട്ടുന്നതിനായി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയിന്‍ മേല്‍ ഒപ്പിടുന്നതിന് പ്രതിഫലമായി 4000 രൂപ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി വാങ്ങിയ സമയത്തു തന്നെ പ്രോസിക്യൂട്ടറെ വിജിലന്‍സ് വകുപ്പ് കൈയ്യോടെ പിടികൂടിയിരുന്നു.












Click it and Unblock the Notifications