സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനമാരംഭിച്ചു.ബാംഗ്ളൂരിലെ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്സ് ഡയറക്ടര്‍ എന്‍. സീതാറാം വ്യാഴാഴ്ച സെന്റര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഇന്റലിജന്റ് സിസ്റ്റം രൂപകല്‍പന ,വികസനം,വ്യവസായ സ്ഥാപനങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍സി, ഗവേക്ഷണ -വികസന സ്ഥാപനങ്ങളുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സെന്റര്‍ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ ശ്രീലാ നായര്‍ അറിയിച്ചു.
കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു ജോസഫ് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.












Click it and Unblock the Notifications