Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകടനം : ഹൈക്കോടതി സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞു


കൊച്ചി : പൊതുസ്ഥലത്തെ പ്രകടനവും ജാഥകളും സംബന്ധിച്ച് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിന്മേല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞു.

പൊതുസ്ഥലത്ത് പ്രകടനവും റാലികളും സമാധാനപൂര്‍വമായാണ് നടക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് അതിന്റെ സംഘാടകര്‍ തന്നെയാണ് . ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞത്.

ജാഥകളും പ്രകടനവും മൂലം ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് സംഘാടകര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നത് സംബന്ധിച്ചും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരത്തെ വി.പരമേശ്വരന്‍ നായരും കൊച്ചിയിലെ എം.സി. സക്കറിയയുമാണ് ഹര്‍ജിക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+