ഖാദിയുടെ ഓണച്ചന്ത ആഗസ്ത് ഏഴിന് തുടങ്ങും
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന പ്രദര്‍ശന വില്പന മേളകള്‍ ആഗസ്ത് ഏഴിന് ആരംഭിക്കുമെന്ന് ബോര്‍ഡധികൃതര്‍ അറിയിച്ചു. ഖാദി ഉല്പന്നങ്ങള്‍ക്ക് പ്രചാരം നല്കുകയെന്ന ഉദ്ദേശ്യവുമായാണ് മേള നടത്തുന്നത്.
മേളയില്‍ ഖാദി ഉല്പന്നങ്ങള്‍ക്ക് 30 ശതമാനം കിഴിവ് ലഭിക്കും. ഓണത്തോടനുബന്ധിച്ച് മിലെനി എന്ന പുതിയ ഷര്‍ട്ട് ഖാദി വിപണിയിലിറക്കുന്നുണ്ട്.
ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് സാംസ്കാരിക മന്ത്രി ടി. കെ. രാമകൃഷ്ണന്‍ നിര്‍വഹിക്കും.












Click it and Unblock the Notifications