പൊലീസിനെ നവീകരിക്കാന്‍ കേരളം 115 കോടി ആവശ്യപ്പെട്ടു
ദില്ലി: സംസ്ഥാന പൊലീസിന്റെ നവീകരണത്തിന് കേരളം കേന്ദ്രത്തോട് 115 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു.
ആഭ്യന്തര സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരള മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഈ ആവശ്യമുന്നയിച്ചത്. തീരദേശ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വിഘടനവാദം ചെറുക്കുക, രഹസ്യാന്വേഷണവിഭാഗം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കേന്ദ്ര സഹായമാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളെ മറികടന്നുകൊണ്ട് പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കാനുള്ള കേന്ദ്ര നീക്കത്തെ നായനാര്‍ എതിര്‍ത്തു. സ്ഫോടകവസ്തുക്കളുടെ നിരമ്മാണവും വില്പനയും തടയുന്നതിനാവശ്യമായ നിയമനിര്‍മ്മാണം സ്വന്തം നിലക്ക് നടത്താന്‍ സംസ്ഥാനങ്ങള്‍ക്കധികാരം നല്കണമെന്നുമദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications