വിദ്യാഭ്യാസച്ചെലവിന് സര്‍ക്കാര്‍ വായ്പ നല്‍കും
തിരുവനന്തപുരം : സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 300,000 രൂപ വരെ സംസ്ഥാന പിന്നോക്ക വര്‍ഗവികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കും.
കോര്‍പ്പറേഷന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ട് ചെര്‍മാന്‍ സി. ടി. കൃഷ്ണന്‍ അറിയിച്ചതാണ് ഇക്കാര്യം.
വളരെ കുറഞ്ഞ പലിശ നിരക്കിലാണ് പുതിയ വായ്പകള്‍ നല്‍കുക. വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതിനായി നാലരക്കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ജോലി കിട്ടി മൂന്ന് മാസത്തിനുള്ളില്‍ ഇത് തിരിച്ചടക്കാന്‍ തുടങ്ങണം. ആദ്യം പഠനം പൂര്‍ത്തിയാവുകയാണെങ്കില്‍ ആറ് മാസത്തിനുള്ളില്‍ വായ്പ തിരിച്ചടക്കാന്‍ ആരംഭിക്കണം.
ഗ്രാമീണ സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങാനും വായ്പ പദ്ധതി തയ്യാറായിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.ഗോപിനാഥ് അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക വായ്പാ പദ്ധതികളും കോര്‍പ്പറേഷന്‍ ആവിഷ്കരിച്ചിട്ടുണ്ട്.












Click it and Unblock the Notifications