മാവൂര്‍ റയോണ്‍സിനെ രക്ഷിക്കാന്‍ ഉന്നത തല കമ്മിറ്റി
തിരുവനന്തപുരം: കോഴിക്കോട്ടെ മാവൂര്‍ റയോണ്‍സ് ഫാക്ടറി അടച്ചു പൂട്ടുന്നത് ഒഴിവാക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിന് സര്‍ക്കാര്‍ ഉന്നത തല കമ്മിറ്റിയെ നിയോഗിച്ചു.
വ്യവസായ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എല്‍. രാധാകൃഷ്ണന്‍ തലവനായ അഞ്ചംഗ കമ്മിറ്റി വിവാദങ്ങളിലകപ്പെട്ടിരിക്കുന്ന ഫാക്ടറിയെ അടച്ചു പൂട്ടലില്‍ നിന്നു രക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും.
സാങ്കേതിക വിദ്യ പരിഷ്കരിക്കുന്നതും കൂടുതല്‍ പ്രവര്‍ത്തന മൂലധനം കണ്ടത്തുന്നതുമുള്‍പ്പെടെയുള്ളവിവിധ മാര്‍ഗങ്ങള്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. .ഒരു മാസത്തിനകം കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നറിയുന്നു.












Click it and Unblock the Notifications