ത്രിപുരയില്‍ കേന്ദ്രം ഇടപെടണമെന്ന് ആര്‍.എസ്.എസ് കേരള ഘടകം
കൊച്ചി: ത്രിപുരയില്‍ തീവ്രവാദി അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും തീവ്രവാദികള്‍ ബന്ദികളാക്കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നും ആര്‍.എസ്.എസ് കേരള ഘടകം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളുന്നയിച്ച് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിലും ജില്ലാ ആസ്ഥാനങ്ങളുള്‍പ്പെടെയുള്ള 27 കേന്ദ്രങ്ങളിലും പ്രകടനവും ധര്‍ണയും നടത്തുമെന്ന് ആര്‍.എസ്.എസ് കേരളപ്രാന്തകാര്യവാഹ് എ.ആര്‍.മോഹന്‍, പ്രചാര്‍ പ്രമുഖ് ആര്‍.സഞ്ജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ത്രിപുരയെ ഇന്ത്യയില്‍ നിന്നു വേര്‍പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര എന്ന തീവ്രവാദ സംഘടനയ്ക്ക് ക്രൈസ്തവ വിഭാഗങ്ങളുടെയും മിഷണറി സംഘടനകളുടെയും സഹായമുണ്ടെന്ന് ആര്‍,എസ്.എസ് നേതാക്കള്‍ ആരോപിച്ചു. ക്രിസ്ത്യന്‍ പാതിരിമാരാണ് തീവ്രവാദി സംഘടനകള്‍ക്കു പിന്നിലെന്ന് ത്രിപുര സര്‍ക്കാരും തുറന്നു സമ്മതിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി.
ആര്‍.എസ്.എസി ന്റെ പ്രധാന പ്രവര്‍ത്തകരായ വടക്കു കിഴക്കന്‍ പ്രദേശങ്ങളുടെ കാര്യവാഹ് ശ്യാമള്‍കാന്ത് സെന്‍ ഗുപ്ത, ദക്ഷിണ ആസാം ശാരീരിക് ശിക്ഷക് പ്രമുഖ് ദീനേന്ദ്ര നാഥ് ദേ, ത്രിപുര സംസ്ഥാന പ്രചാരക് സുധാമയ് ദത്ത്,ജില്ലാ പ്രചാരക് ശുഭാങ്കര്‍ ചക്രവര്‍ത്തി എന്നിവര്‍ ഇപ്പോഴും തീവ്രവാദികളുടെ പിടിയിലാണ്. 1999 ആഗസ്റ്റ് ആറിനാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.നിരന്തരമായ പരിശ്രമത്തിനു ശേഷവും ഇവരെ മോചിപ്പിക്കാനായിട്ടില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പര്‍വത പ്രദേശങ്ങളിലെയും സമതലങ്ങളിലെയും ജനങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷം മൂര്‍ഛിപ്പിക്കൂനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ തീവ്രവാദികളുടേത് . ത്രിപുര മറ്റൊരു കശ്മീരോ നാഗാലാന്‍ഡോ ആയി മാറാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇവിടെ അടിയന്തിരമായി ഇടപെടണം.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്നും മോചിപ്പിക്കണമെന്നും ആര്‍.എസ്. എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications