ചെറുകിട യൂണിറ്റുകളുടെ സോപ്പിനുള്ള നിരോധനം നീക്കണമെന്ന്
കോഴിക്കോട്: മാവേലി സ്റോറുകള്‍ ചെറുകിട- കുടില്‍ വ്യവസായ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന അലക്കുസോപ്പ് വാങ്ങുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് കേരള സ്മാള്‍ സ്കെയില്‍ സോപ്പ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മാവേലി സ്റോറുകള്‍ തുടങ്ങിയ കാലം മുതല്‍ക്കുതന്നെ സംസ്ഥാനത്തെ മുന്നൂറോളം ചെറുകിട യൂണിറ്റുകളില്‍ നിന്ന് സോപ്പ് വാങ്ങിയിരുന്നത് ബഹുരാഷ്ട്രക്കുത്തകകളുടെ സമ്മര്‍ദ്ദം കാരണമാണ് നിര്‍ത്തലാക്കിയതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി. പ്രഭാകരനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിരോധനം നീക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications