Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടാഞ്ചേരിയില്‍ ടൈഫോയ്ഡ് പടരുന്നു

കൊച്ചി : കൊച്ചിയില്‍ മട്ടാഞ്ചേരി ഭാഗത്ത് ടൈഫോയ്ഡ് വ്യാപിക്കുകയാണ്. ഇതുവരെ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞു.

മട്ടാഞ്ചേരി ആശുപത്രിയിലും എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലും ടൈഫോയ്ഡ് പരിശോധനയ്ക്കുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് 50,000 രൂപ ആരോഗ്യവകുപ്പ് അനുവദിച്ചിട്ടുണ്ട്.

കൂടുതല്‍ പ്രദേശങ്ങളിലേക്ക് ടൈഫോയ്ഡ് പടരാതിരിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്ന് രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കളക്ടര്‍ കെ.ആര്‍. വിശ്വംഭരനും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ. വി. കെ. രാജനും മേയര്‍ സോമസുന്ദരപ്പണിക്കരും അറിയിച്ചു.

ടൈഫോയ്ഡ് ചെറുക്കാന്‍ ഹോമിയോ മരുന്ന് വിതരണം നടക്കുന്നുണ്ട്.ടൈഫോയ്ഡ് ബാധിത പ്രദേശങ്ങളില്‍ ശുദ്ധജലവിതരണത്തിനായി ഉടന്‍ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+