ഫിജി: സ്പെയിറ്റിന് ജാമ്യം നിഷേധിച്ചു
സുവ: ഫിജിയില്‍ അട്ടിമറി നടത്തി പ്രധാനമന്ത്രിയെയും മറ്റും ബന്ദികളാക്കിയ ജോര്‍ജ് സ്പെയിറ്റിനും 12 കൂട്ടാളികള്‍ക്കും ജാമ്യം നല്‍കാന്‍ സുവ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചു.
ആഗസ്ത് 11 വരെ അവരെ കസ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവിട്ടത്. ജാമ്യത്തെ സംബന്ധിച്ച വാദം കേള്‍ക്കള്‍ അന്ന് വീണ്ടും നടക്കും. ജൂലൈ 29 ശനിയാഴ്ചയാണ് സ്പെയിറ്റിനെയും കൂട്ടരെയും ആയുധം കൈയില്‍വെച്ചെന്ന പേരില്‍ അറസ്റു ചെയ്തത്.
സ്പെയിറ്റിനെതിരെയുള്ള കുറ്റാരോപണം അത്ര വലിയതല്ലെന്ന് പറഞ്ഞ ജഡ്ജി ആയുധങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സൈന്യം നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെയിറ്റിനെയും കൂട്ടരെയും വീണ്ടും കസ്റഡിയില്‍ വിടുന്നതെന്ന് വ്യക്തമാക്കി.
തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുവേണം സ്പെയിറ്റിനോടും കൂട്ടരോടും പെരുമാറേണ്ടതെന്ന് കോടതി സൈന്യത്തെ ഉപദേശിച്ചു. സ്പെയിറ്റും സംഘവും അറസ്റിലായപ്പോള്‍ സൈനികര്‍ അവരെ ദേഹോപദ്രവം ഏല്‍പിച്ചെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications