വീരപ്പന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്യുന്നു
ചെന്നൈ: വീരപ്പന്റെ ആവശ്യങ്ങളോടുള്ള പ്രതികരണം രൂപപ്പെടുത്തുന്നതിനായി കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ ഞായറാഴ്ച ചെന്നൈയില്‍ കൂടിക്കാഴ്ച്ച നടത്തുന്നു. ആവശ്യങ്ങളടങ്ങിയ കാസറ്റിന്റെ ഒരു കോപ്പി തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയ്ക്ക് എത്തിച്ചിട്ടുണ്ട്.കര്‍ണാടക പോലീസ് ഐ.ജി കെ.ആര്‍. ശ്രീനിവാസ് വശമാണ് കാസറ്റ് എത്തിച്ചത്.
എന്നാല്‍ വീരപ്പന്റെ ആവശ്യങ്ങള്‍ എന്താണെന്ന് ഇരു സര്‍ക്കാരുകളും പുറത്തുവിട്ടിട്ടില്ല.ആവശ്യങ്ങള്‍ അതീവരഹസ്യമാക്കി വച്ചിരിക്കുകയാണ്.ഇതിനിടെ ഇരു മുഖ്യമന്ത്രിമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരമായും പ്രശ്നപരിഹാര ത്തിനായി രൂപീകരിച്ച സമിതികളുമായും വീരപ്പന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മറുപടി അറിയിക്കാന്‍ വീരപ്പന്‍ സമയപരിധിയൊന്നും മുന്നോട്ടു വച്ചിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വീരപ്പനുമായി ചര്‍ച്ചകള്‍ നടത്താന്‍ കാട്ടിലേയ്ക്കു പോയ ഔദ്യോഗിക ദൂതന്‍ നക്കീരന്‍ ഗോപാലിന് വീരപ്പനെ നേരില്‍ കാണാനായില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആദ്യറിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications