വീരപ്പനു വേണ്ടത് 50 കോടിയും പൊതുമാപ്പും
ബാംഗ്ലൂര്‍: കന്നട നടന്‍ രാജ്കുമാറിനെ മോചിപ്പിക്കാന്‍ വീരപ്പന്‍ ആവശ്യപ്പെടുന്നത് 50 കോടി രൂപയും പൊതുമാപ്പും. ഇതിനു പുറമെ രാഷ്ട്രീയ പ്രധാനമായ ആവശ്യങ്ങളും വീരപ്പന്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണറിയുന്നത്.
കര്‍ണാടകയിലെ തമിഴര്‍ക്ക് സംരക്ഷണം നല്‍കുക, സുപ്രീം കോടതി നടത്തിയിട്ടുള്ളനിരീക്ഷണങ്ങള്‍ പാലിച്ചുകൊണ്ട് തമിഴ്നാട്ടിന് ആവശ്യമായ കാവേരി ജലം വിട്ടുകൊടുക്കുക എന്നിവയാണ് വീരപ്പന്റെ രാഷ്ട്രീയമായ ആവശ്യങ്ങള്‍.
തനിക്കെതിരെ ചാര്‍ജ് ചെയ്തിട്ടുള്ള എല്ലാ ടാഡാ കേസുകളും പിന്‍വലിക്കാനും വീരപ്പന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വീരപ്പന്‍ സമയപരിധിയൊന്നും വെച്ചിട്ടില്ല എന്നാണറിയുന്നത്. നേരത്തെ രാജ്കുമാറിന്റെ ഭാര്യ പാര്‍വതമ്മയുടെ കൈയില്‍ കൊടുത്തുവിട്ടിരുന്ന കാസറ്റില്‍ എട്ടുദിവസങ്ങള്‍ക്കുള്ളില്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications