ഹിസ്ബുള്‍ മുജാഹിദ്ദീനുമായി രണ്ടാംവട്ട ചര്‍ച്ച തിങ്കളാഴ്ച
ശ്രീനഗര്‍: കശ്മീരില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനുമായി കേന്ദ്രം തിങ്കളാഴ്ച രണ്ടാം വട്ട ചര്‍ച്ച നടത്തും.കേന്ദ്ര ആഭ്യന്തര സെക്രട്ടറി കമല്‍ പാണ്ഡേയുടെ നേതൃത്വത്തില്‍ ആദ്യ വട്ട ചര്‍ച്ചകള്‍ വ്യാഴാഴ്ച നടന്നിരുന്നു.
കശ്മീര്‍ താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകളുമായി മുന്നോട്ടു പോകണമെന്ന ധാരണയില്‍ ഇരു പക്ഷവും എത്തിച്ചേര്‍ന്നിട്ടുണ്ട്.ഈ തീരുമാനം സമാധാനത്തെ എതിര്‍ക്കുന്ന ത്രീവ്രവാദ സംഘടനകളെ തിരിച്ചറിയുന്നതിനും അവരെ ഒറ്റപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി കമല്‍ പാണ്ഡേ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications