ഉപാധികള്‍: വീരപ്പനെ പ്രതികരണമറിയിച്ചു
ചെന്നൈ: കന്നട നടന്‍ രാജ്കുമാറിനെ മോചിപ്പിക്കാന്‍ വീരപ്പന്‍ മുന്നോട്ടുവെച്ച ഉപാധികളുടെ അടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കാമെന്ന് കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ വീരപ്പനെ അറിയിച്ചു.
കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയും തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയുമാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വീരപ്പന്റെ ഉപാധികളെ കുറിച്ച് ഇരുവരും ഞായറാഴ്ച്ച രാവിലെ ചര്‍ച്ച നടത്തിയിരുന്നു.
വീരപ്പന്റെ ആവശ്യങ്ങളെ കുറിച്ചുള്ള പ്രതികരണം അയാളെ അറിയിച്ചിട്ടുണ്ട്. ബന്ദികളെ വീരപ്പന്‍ മോചിപ്പിക്കുമെന്നാണ് കരുതുന്നത്. ഒരു നല്ല വാര്‍ത്ത ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. കൃഷ്ണയും കരുണാനിധിയും പറഞ്ഞു.












Click it and Unblock the Notifications