കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്റെ ആവശ്യങ്ങളും പ്രതികരണങ്ങളും-2

  • By Super
Google Oneindia Malayalam News

6. കര്‍ണാടക ജയിലുകളിലടക്കപ്പെട്ട നിരപരാധികളെ വിട്ടയക്കണം.

പ്രതികരണം:
ടാഡ കേസുകള്‍ പിന്‍വലിക്കും. ടാഡ പ്രകാരം അറസ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കും.

7. കൊല്ലപ്പെട്ട ഒമ്പത് പട്ടിക ജാതി-പട്ടിക വര്‍ഗക്കാരുടെ കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം.

പ്രതികരണം:
കൊല്ലപ്പെട്ട പട്ടിക ജാതി-പട്ടിക വര്‍ഗക്കാരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചതിനുശേഷം നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കും.

8. നീലഗിരിയിലെ തേയില കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ തേയില നാമ്പുകളുടെ സംഭരണവില 15 രൂപയായി നിശ്ചയിക്കണം.

പ്രതികരണം:
നീലഗിരിയിലെ തേയില കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും ചില പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ തേയിലയുടെ വില്പനനികുതി എട്ട് ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറച്ചിട്ടുണ്ട്. കേന്ദ്ര വില്പന നികുതി നാല് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായും കുറച്ചിട്ടുണ്ട്.

തേയിലയുടെ വില 55 രൂപയിലും താഴെയാവുന്ന സാഹചര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കിലോഗ്രാമിന് അഞ്ച് രൂപ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. തേയില കയറ്റുമതി ചെയ്യുന്ന ഏജന്‍സികള്‍ ഇറക്കുമതി ചെയ്ത തേയില ഇന്ത്യയില്‍ വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

ഈ നടപടികളെടുത്തതു മൂലം തേയിലയുടെ സംഭരണവില കൂടിയിട്ടുണ്ട്. തേയില നാമ്പുകളുടെ വില 4.50ല്‍ നിന്ന് 9.50 ആയി ഉയര്‍ന്നിട്ടുണ്ട്.

9. തമിഴ്നാട് ജയിലിലുള്ള അഞ്ചുപേരെ മോചിപ്പിക്കണം.

പ്രതികരണം:
ആവശ്യം പരിഗണിക്കും.

10. തമിഴ്നാട്ടിലെ മഞോലൈ എസ്റേറ്റിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം. കൂടാതെ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും തേയില, കാപ്പി തൊഴിലാളികളുടെ കുറഞ്ഞ കൂലി ദിവസം 150 രൂപയായി നിശ്ചയിക്കണം.

പ്രതികരണം:
തമിഴ്നാട്ടിലെ എസ്റേറ്റ് തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലിയായി 74.62 രൂപ ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസംസൗകര്യങ്ങളും മറ്റും ഉള്‍പ്പെടുത്തി കണക്കാക്കുമ്പോള്‍ ഇത് ദിവസം 139 രൂപയാണ്. ചര്‍ച്ചകളിലൂടെ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും തൊഴിലാളികളുടെ കൂലി ഉയര്‍ത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X