വീരപ്പന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി
ചെന്നൈ: കന്നട നടന്‍ രാജ്കുമാറിനെ മോചിപ്പിക്കാന്‍ വീരപ്പന്‍ ഉന്നയിച്ച ആവശ്യങ്ങളെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയും കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയും ചര്‍ച്ച നടത്തി.
തമിഴ്നാട് നിയമസഭാ മന്ദിരത്തില്‍ വെച്ചായിരുന്നു ചര്‍ച്ച.
50 കോടി രൂപയും പൊതുമാപ്പുമാണ് വീരപ്പന്‍ മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന ആവശ്യങ്ങള്‍.
കര്‍ണാടക മുഖ്യമന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഗെ, കേന്ദ്രമന്ത്രി അനന്ത്കുമാര്‍, കര്‍ണാടക ചീഫ് സെക്രട്ടറി ഡി.കെ. ഭട്ടാചാര്യ, പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി എം.ബി. പ്രകാശ്, ഡി.ജി.പി സി. പണിക്കര്‍, മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസര്‍ ശ്രീധര്‍ എന്നിവര്‍ കൃഷ്ണക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
തമിഴ്നാട് വൈദ്യുതിമന്ത്രി ആര്‍കോട് എന്‍. വീരസ്വാമി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ദുരൈമുരുഗന്‍, ചീഫ് സെക്രട്ടറി എ.പി. മുത്തുസ്വാമി, ഹോം സെക്രട്ടറി ശാന്തഷീലാ നായര്‍, ഡി.ജി.പി എഫ്.സി. ശര്‍മ, അഡീഷണല്‍ ഡി.ജി.പി കുമാരസ്വാമി, ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ പി. കാളിമുത്തു എന്നിവരാണ് കരുണാനിധിക്കാപ്പം തമിഴ്നാട് സംഘത്തിലുണ്ടായിരുന്നത്.
ആദ്യറിപ്പോര്‍ട്ടുകള്‍


Click it and Unblock the Notifications