Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവന്തപുരം വിമാനത്താവള വികസനത്തിനെതിരേ ഔദ്യോഗിക നീക്കമെന്ന്

തിരുവന്തപുരം:തിരുവനന്തുപുരം വിമാനത്താവളത്തിന്റെ വികസനത്തിന് ചില ഔദ്യോഗിക കേന്ദ്രങ്ങള്‍ എതിരു നില്‍ക്കുന്നുവെന്ന് വിമാനത്താവളത്തിനായുള്ള ജനകീയ ആക്ഷന്‍ ഫോറം ആരോപിച്ചു. വിമാനത്താവളം വികസിപ്പിക്കുന്നതിനും 24 മണിക്കൂര്‍ ടെര്‍മിനല്‍ ആയി ഉയര്‍ത്തുന്നതിനുമുള്ള നീക്കങ്ങളെ പരാജയപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന ഈ ഉന്നതസംഘം നടത്തുന്നുവെന്ന് ഫോറം പരാതിപ്പെട്ടു.

ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്ന് ഫോറം മുഖ്യമന്ത്രിയോടും സംസ്ഥാനത്തു നിന്നുള്ള പാര്‍ലമെന്റംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരത്തു നിന്നും പ്രവര്‍ത്തനം ആരംഭിക്കാന്‍ ചില പ്രധാനപ്പെട്ട എയര്‍ലൈനുകള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടും അവര്‍ക്ക് അനുവാദം നല്‍കുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. തീരുമാനം മനപൂര്‍വം താമസിപ്പിക്കുകയെന്ന നയമാണ് ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്നത്. മാത്രമല്ല നിര്‍ദ്ദിഷ്ട 24 മണിക്കൂര്‍ പ്രവര്‍ത്തനം വിമാനത്താനളത്തിനു നഷ്്ടമുണ്ടാക്കുമെന്ന പ്രചാരണവും ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്.

ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ വിമാനത്താവളത്തിന്റെ വികസനം ഇനിയും താമസിക്കുമെന്ന് ആക്ഷന്‍ഫോറം ചെയര്‍പേഴ്സണ്‍ ജയലക്ഷ്മിയും ജോയിന്റ് സെക്രട്ടറി കെ.വി.വേണുഗോപാലും ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+