സീ ടി വി- ഏഷ്യാനെറ്റ് ധാരണ മാത്രം
തിരുവനന്തുപുരം: ഏഷ്യാനെറ്റില്‍ സീ ടി വി ക്ക് മുഖ്യ പങ്കാളിത്തം നല്‍കുന്ന രീതിയില്‍ ഇരു കമ്പനികളും ഏര്‍പ്പെട്ടിരുന്ന ഉടമ്പടിയില്‍ ഭേദഗതി വരുത്തിയതായി ഏഷ്യാനെറ്റ് അറിയിച്ചു. ഇനിമുതല്‍ സീ ടി വിയുമായി ഏഷ്യാ നെറ്റിന് തന്ത്രപരമായ സഖ്യമേ ഉണ്ടാകൂ. ഇതനുസരിച്ച് ഏഷ്യാനെറ്റ് പരിപാടികളുടെ ഇന്ത്യയിലും വിദേശത്തുമുള്ള വിപണന ചുമതല മാത്രമേ ഇനി സീ ടി വിയ്ക്കുള്ളൂ.
റഹേജ ഗ്രൂപ്പിന്റെ കേബിള്‍ നെറ്റ് വര്‍ക്കുമായി ഏഷ്യാനെറ്റിന് മത്സര രഹിത ഉടമ്പടിനിലവിലിരുന്നതാണ് സീയുമായുള്ള ഉടമ്പടി നടപ്പാകാത്തതിനു കാരണമെന്ന് ഏഷ്യാനെറ്റ് അറിയിച്ചു.
നേരത്തെയുള്ള ഉടമ്പടി പ്രകാരം ഏഷ്യാനെറ്റ് ഓഹരികളുടെ ഭൂരിഭാഗവും സീ കൈയ്യടക്കുമായിരുന്നു. 500 കോടി രൂപ ഏഷ്യാനെറ്റില്‍ മുടക്കുന്നതിനായിരുന്നു സീ ടി വി തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications