കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി പെണ്‍കുട്ടിക്ക് ഫ്രഞ്ച് സംഗീത പുരസ്കാരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളി പെണ്‍കുട്ടി ഫ്രഞ്ച് സംഗീത പുരസ്കാരം നേടി.എറണാകുളം സ്വദേശിയായ റൂബി ജോസാണ് ഫ്രഞ്ച് എംബസിയും അലയാന്‍സ് ഫ്രാന്‍സെയും ചേര്‍ന്നു സംഘടിപ്പിച്ച അന്താരാഷ്ട്ര സംഗീത മത്സരത്തില്‍ വിജയിച്ച് നൈറ്റിംഗേല്‍ പദവി നേടിയെടുത്തത്.

ഹൈക്കോടതിയില്‍ അഭിഭാഷകനായ ജെ.ജോസിന്റെയും സെന്റ് തെരേസാസ് കോളേജിലെ ഫ്രഞ്ച് അദ്ധ്യാപിക സോഫി ജോസിന്റെയും മകളാണ് റൂബി. സെന്റ് തെരേസാസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനി.

16 നും 25 നുമിടയ്ക്ക് പ്രായമുള്ളവരും ഫ്രഞ്ച് പഠിക്കുന്നവരുമായ അന്താരാഷ്ട്ര പൗരന്മാരായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ഇവര്‍ക്ക് ഫ്രഞ്ച് ഗാനങ്ങള്‍ അടങ്ങിയ കാസറ്റ് അയച്ചു കൊടുത്ത് അതില്‍ നിന്നും ഇഷ്ടമുള്ള ഗാനം തെരഞ്ഞെടുത്ത് പാടാന്‍ അവസരം നല്‍കുകയുമായിരുന്നു . ഇങ്ങനെ പാടിയ ഗാനങ്ങള്‍ പ്രാദേശിക വിധിനിര്‍ണയത്തിനു ശേഷം ഫ്രഞ്ച് എംബസിക്കയച്ച് അവിടെ നിന്നായിരുന്നു അന്തിമ വിധിനിര്‍ണയം.

സ്വരമാധുരിയും ഉച്ചാരണശുദ്ധിയും പരിഗണിച്ചായിരുന്നു വിധി നിര്‍ണയം. സമ്മാനത്തോടൊപ്പം ഒരുമാസം ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതിനുള്ള അവസരവും റൂബിക്കു ലഭിക്കും.ഒക്ടോബറില്‍ റൂബി ഫ്രാന്‍സിലേയ്ക്കു പോകും.

അഞ്ചാം ക്ലാസുമുതല്‍ സംഗീതം പഠിക്കുന്ന റൂബിയുടെ ഇഷ്ടഗായകര്‍ യേശുദാസും, ചിത്രയും, സുജാതയുമാണ്. ആദ്യമായി പങ്കെടുത്ത മത്സരത്തില്‍ അന്താരാഷ്ട്ര ബഹുമതി തന്നെ നേടിയതിന്റെ ത്രില്ലിലാണ് ഈ പെണ്‍കുട്ടിയിപ്പോള്‍. പിയാനോയില്‍ ലണ്ടനിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ആറാം ഗ്രേഡ് ബഹുമതിയും നേടിയിട്ടുണ്ട് റൂബി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X