ലോര്‍ഡ് കൃഷ്ണ ബാങ്ക് വിദേശനാണയ വിനിമയ രംഗത്തേക്ക്
കൊച്ചി : വിദേശനാണയ വിനിമയം, കോര്‍പ്പറേറ്റ് ഫിനാന്‍സ് എന്നീ പുതിയ മേഖലകളിലേക്ക് ലോര്‍ഡ് കൃഷ്ണ ബാങ്ക് പ്രവേശിക്കുന്നു. 14 പുതിയ ശാഖകള്‍ തുറക്കാനും ബാങ്കിന് പദ്ധതിയുണ്ട്. 10 എക്സ്റന്‍ഷന്‍ കൗണ്ടറുകള്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും.
റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെയുള്ള വിദേശനാണയ വിനിമയം അടുത്ത മാസം ദില്ലിയിലാണ് ആദ്യമായി ആരംഭിക്കുക. ഈ സാമ്പത്തിക വര്‍ഷം 540 കോടി രൂപയുടെയും അടുത്ത വര്‍ഷം 2001 കോടി രൂപയുടെയും ബിസിനസാണ് ഈയിനത്തില്‍ ബാങ്ക് ലക്ഷ്യമിടുന്നത്.
ബെന്‍സ് ഉള്‍പ്പടെ ഉന്നതശ്രേണിയിലുള്ള കാറുകള്‍ വാങ്ങാന്‍ ബാങ്ക് വായ്പ നല്‍കുമെന്ന് ചെയര്‍മാന്‍ കാശി വിശ്വനാഥന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ശാഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. എ ടി എം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ശാഖകളെ തമ്മിള്‍ ബന്ധിപ്പിച്ച് എനിവേര്‍ ബാങ്കിംഗ് നടപ്പാക്കാനും പദ്ധതിയുണ്ട്. ഓഹരി പങ്കാളിത്തവും സാങ്കേതിക സഹകരണവും ലക്ഷ്യമിട്ട് രണ്ട് പ്രമുഖ വിദേശ ബാങ്കുകളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications