മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ ഉദ്ഘാടനം ആഗസ്ത് ഏഴിന്
കൊച്ചി: കേരളത്തിന്റെ മത്സ്യബന്ധന മേഖലയില്‍ പുതിയൊരു മുന്നേറ്റത്തിനു വഴിയൊരുക്കുന്ന മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ ആഗസ്ത് ഏഴിന് തിങ്കളാഴ് ച മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്യും. നീണ്ടകര കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും മികച്ച ഫിഷിംഗ് ഹാര്‍ബറാണ് 16 കോടി രൂപ ചെലവില്‍ മുനമ്പത്ത് പൂര്‍ത്തിയായിരിക്കുന്നത്.
എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകുന്ന ആയിരക്കണക്കിനാളുകള്‍ക്കും മത്സ്യവ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതിയ ഹാര്‍ബറിന്റെ പ്രയോജനം ലഭിക്കും.650 ബോട്ടുകളും 200 വള്ളങ്ങളും ഒരേ സമയത്ത് ഇവിടെ അടുപ്പിക്കാനാവും.
1500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള രണ്ട് ലേലപ്പുരയും മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ലോക്കറുകളും ഹാര്‍ബറിലുണ്ട്. കച്ചവടക്കാര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍, മുറികള്‍, കാന്റീന്‍ എന്നിവയും പ്രവര്‍ത്തനമാരംഭിച്ചു.അഴിമുഖത്തിനിരുവശവും പുലിമുട്ടുകള്‍ ത ീര്‍ത്തതോടെ മണല്‍തിട്ടയുടെ ഭീഷണിയും ഒഴിവായി. മണല്‍ത്തിട്ട മൂലം ഇവിടെ അപകടങ്ങള്‍ പതിവായിരുന്നു.
1989 മാര്‍ച്ച് ആറിനു തുടങ്ങിയ പദ്ധതിയാണിത്.ഏഴുകോടി പത്ത് ലക്ഷം രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ 1987 ല്‍ അനുമതി നല്‍കിയതെങ്കിലും പൂര്‍ത്തിയായപ്പോള്‍ പദ്ധതിത്തുക 16 കോടിയോളമായി.












Click it and Unblock the Notifications