വിമാനത്താവളത്തില്‍ പടക്കവുമായെത്തിയ വിദേശി അറസ്റ്റിലായി
തിരുവനന്തപുരം: വിമാനത്താവളത്തില്‍ പടക്കവുമായെത്തിയ വിദേശ പൗരന്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം.തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേയ്ക്കുള്ള വിമാനത്തില്‍ പടക്കവുമായി കയറാന്‍ ശ്രമിച്ച യു. എ. ഇ പൗരന്‍ സര്‍ഹാന്‍ സെയ്ഫ് സലിം അലി നാടകീയമായി പോലീസ് പിടിയിലാവുകയായിരുന്നു.
സലിം അലിയും അമ്മാവന്‍ സെയ്ദ് അലിയും ബോര്‍ഡിംഗ് പാസുമായി വിമാനത്തില്‍ കയറാന്‍ തുടങ്ങിയ സമയത്ത് സലിമിന്റെ ലഗേജില്‍ നിന്നും പടക്കം കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സ ലിമിനെ പോലീസ് റിമാന്‍ഡു ചെയ്തു.
തിരുവനന്തപുരത്തു ചികിത്സയ്ക്ക് എത്തിയതായിരുന്നു വിദേശ പൗരന്മാര്‍.












Click it and Unblock the Notifications