കുവൈറ്റിന്റെ വളര്‍ച്ചയില്‍ കേരളീയരുടെ പങ്ക് വലുത് : കുവൈറ്റ് അംബാസഡര്‍
കൊച്ചി : കുവൈറ്റിന്റെ വളര്‍ച്ചയ്ക്ക് കേരളീയരുടെ സേവനം വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ കുവൈറ്റ് അംബാസഡര്‍ അബ്ദുള്ള അഹമ്മദ് അല്‍ മുറാദ് പ്രസ്താവിച്ചു.
കസ്വ ചാരിറ്റബിള്‍ ട്രസ്റ് സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ കുവൈറ്റും ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തെ കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുവൈറ്റില്‍ ജോലി ചെയ്യുന്ന ഏഷ്യന്‍ വംശജരില്‍ 50 ശതമാനം ഇന്ത്യക്കാരാണ്. മൂന്നു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരില്‍ മലയാളികള്‍ 70 ശതമാനം വരുമെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി.
കുവൈറ്റുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ ഇന്ത്യയുടെ സ്ഥാനം ഇന്ന് എട്ടാമതാണ്. ഈ സ്ഥിതി മാറ്റിയെടുക്കാന്‍ ഇരു രാജ്യങ്ങളും സാമ്പത്തിക വാണിജ്യമേഖലകളിലെ സഹകരണം മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാഖിന്റെ കുവൈറ്റ് അധിനിവേശകാലത്ത് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട 600-ഓളം കുവൈറ്റികളെ ഇറാഖി ജയിലുകളില്‍ നിന്നും മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അമ്പാസഡര്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications